സൗദിയിൽ 40,000 ത്തിലധികം വനിതകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ അനുവദിച്ചു

ജിദ്ദ: സൗദിയിൽ 40,000 ത്തിലധികം വനിതകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ അനുവദിച്ചതായി സൗദി ട്രാഫിക്​ മേധാവി കേണൽ മുഹമ്മദ് ​ അൽബസാമി. റിയാദിലെ ളുബാത്​ ക്ലബിൽ സംഘടിപ്പിച്ച ട്രാഫിക്​ ​വകുപ്പ്​ ഒാഫീസ്​ മേധാവികളുടെ സംഗമത്തിനു ശേഷം അറിയ ിച്ചതാണിത്​​. സ്​ത്രീകളുടെ ഡ്രൈവിങ്​ നല്ല നിലയിൽ നടന്നുവരുന്നുണ്ട്​. വനിതാഡ്രൈവിങ്​ സ്കൂളുകൾ മാതൃകാപരവും അന ്താരാഷ്​ട്ര നിലാരത്തോട്​ കൂടിയതുമാണ്​.
സ്​കൂളുകളുടെ എണ്ണം കൂട്ടുമെന്നും ട്രാഫിക്​ മേധാവി പറഞ്ഞു. ട്രാഫിക്​ വകുപ്പ്​ ഒാഫീസ്​ മേധാവികളുമായുള്ള കൂടിക്കാഴ്​ചയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്​തു. ട്രാഫിക്​ രംഗത്ത്​ ഒരുപാട്​ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്​. വഴികൾ അത്ര പ്രയാസമേറിയതല്ല. ലക്ഷ്യസ്​ഥാനത്തെത്താൻ വാഹനമോടിക്കുന്നവരോട്​ നല്ല നിലയിൽ പെരുമാറേണ്ടതുണ്ട്​. റോഡിലെ സിഗ്​നലുകളും ട്രാഫിക്​ വ്യവസ്​ഥകളും ഡ്രൈവർമാർ പാലിക്കണം. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഇപ്പോൾ പല സംവിധാനങ്ങളുണ്ട്​. രാജ്യത്തെ എല്ലാ റോഡിലും മൊബൈൽ വാഹനങ്ങളുപയോഗിച്ച്​ അമിത വേഗത, ​ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗം സീറ്റ്​ ബെൽറ്റ്​ നിയമലംഘനം എന്നിവ നിരീക്ഷിക്കും.

അത്യാധുനിക സാ​േങ്കതികത ഉപയോഗപ്പെടുത്തിയാണ്​ ഇത്​ നടപ്പിലാക്കുന്നത്​. തുടക്കത്തിൽ 150 സാധാരണ വാഹനങ്ങളാണ്​ നിരീക്ഷണത്തിന്​ ഒരുക്കിയിരിക്കുന്നത്​. സിവിൽ ​ഉദ്യോഗസ്​ഥരായിരിക്കും ഇൗ വാഹനം ഒാടിക്കുക. ഭാവിയിൽ പദ്ധതി വിപുലമാക്കുമെന്നും ട്രാഫിക്ക്​ മേധാവി പറഞ്ഞു. ട്രാഫിക്​ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളോട്​ കൂടിയ വാഹനങ്ങളുടെ ഉദ്​ഘാടനം ചടങ്ങിൽ പൊതു സുരക്ഷ മേധാവി ജനറൽ ഖാലിദ്​ ബിൻ ഖറാർ അൽഹർബി നിർവഹിച്ചു.

Tags:    
News Summary - driving license approved 40000 women in saudi-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.