ദമ്മാം: വിദ്യാഭ്യാസ കരിയര്‍ മേഖലകളില്‍ ഇടം കണ്ടത്തുന്നതില്‍ പഠിതാവിെൻറ അഭിരുചിക്കും ചിന്തകള്‍ക്കും സ്വപ ്നങ്ങള്‍ക്കും കരുത്ത് പകരാനാണ് രക്ഷിതാക്കൾ മുൻഗണന നല്‍കേണ്ടതെന്ന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും കേരളാ യൂനിവ േഴ്സിറ്റി മുന്‍ അസിസ്റ്റൻറ് രജിസ്ട്രാറുമായ ഡോ. എച്ച്.എ റഹ്മാന് പറഞ്ഞു. സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) വിദ്യാഭ്യാസ വ്യക്തിത്വ വികസന വിഭാഗം (ട്രൻറ്) ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ‘എജുക്കേഷൻ എംപവർമെൻറ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാഭ്യാസം: നവജാഗരണം പ്രതീക്ഷകളും ഇടപെടലുകളും’ എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം മികവിെൻറയും കഴിവിെൻറയും പരിഗണനക്കപ്പുറം പണവും സ്വാധീനവും കൊണ്ട് നേടുന്നതിന് നിലവാരമുണ്ടാവില്ലെന്നും പറഞ്ഞു. എസ്.െഎ.സി സൗദി നാഷനല്‍ വൈസ് പ്രസിഡൻറ് ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
ട്രെൻറ് ചെയര്‍മാന്‍ അബ്ദുറഹ്മാന് പൂനൂര്‍ അധ്യക്ഷത വഹിച്ചു. സവാദ് ഫൈസി വര്‍ക്കല വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. അബൂജിര്‍ഫാസ് മൗലവി അറക്കല്‍, കാദര്‍ വാണിയമ്പലം, സുലൈമാന്‍ ഫൈസി, സവാദ് ഫൈസി പയ്യക്കി എന്നിവര്‍ സംസാരിച്ചു. ബാസിത്ത് പട്ടാമ്പി സ്വഗതവും മാഹീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു. ഡോ. എച്ച്.എ റഹ്മാന് ബഷീര്‍ ബാഖവി ഉപഹാരം നൽകി. ജലീല്‍ ഹുദവി, അഷ്‌റഫ് അശ്രഫി, നജ്മുദ്ദീന്‍, മജീദ് വാണിയമ്പലം, സുബൈര്‍ അന്‍വരി കൊപ്പം, മോയിതീന്‍ പട്ടാമ്പി, മുസ്‌തഫ പതൂർ, നാസര്‍ വയനാട് ഹാരിസ്, കാസര്‍കോട് മുനീര്‍, റാഫി പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.