ഡോ. എം.കെ. മുനീറിന് സ്വീകരണം നൽകി
റിയാദ്: സ്വകാര്യ സന്ദർശനത്തിന് റിയാദിലെത്തിയ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എക്ക് റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ അപ്പോളോ ഡിമോറോ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഫായിസ് മങ്ങാട് അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി, ജില്ല സെക്രട്ടറി ലത്തീഫ് മടവൂർ, ഒലീവ് ബുക്സ് എഡിറ്റർ മുഹ്സിൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്ത് കമ്മിറ്റികൾ ഷാളണിയിച്ച് സ്വീകരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ കൊടുവള്ളി മണ്ഡലം ചേർത്ത 524 പേരുടെ ലിസ്റ്റ് എം.കെ. മുനീർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
മണ്ഡലം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് കട്ടിപ്പാറ, നാസിർ ചാലക്കര, സിദ്ദീഖ് അലി മടവൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സിദ്ദീഖ് കുറൂളി സ്വാഗതവും ജോയന്റ് സെക്രട്ടറി മുജീബ് മൂതാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.