ജിസാനിൽ സാമൂഹ്യ സേവനരംഗത്തുണ്ടായിരുന്ന ഡോ. ചന്ദ്രശേഖർ നാട്ടിൽ അന്തരിച്ചു  

ജിസാൻ: ജിസാനിൽ സാമൂഹികസേവന രംഗത്ത് സജീവമായിരുന്ന ഡോക്ടർ നാട്ടിൽ വെച്ച് മരിച്ചു. സാമൂഹ്യ പ്രവർത്തകനായ കർണാടക മൈസൂർ സ്വദേശി ഡോ. ചന്ദ്രശേഖർ (63) ആണ് മരിച്ചത്. 

അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ സെപ്തംബർ മാസം തുടർചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ജിസാനിൽ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്ന ഇദ്ദേഹം ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി മുൻ അംഗമായിരുന്നു. 

33 വർഷങ്ങളായി സൗദി-യമൻ അതിർത്തി പ്രദേശമായ സാംതയിൽ സാംത ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സാംതയിൽ ഹൂത്തി വിമതർ ഷെല്ല് വർഷിക്കുകയും ആക്രമണത്തിൽ രണ്ട് മലയാളികൾ മരിക്കുകയും ചെയ്തപ്പോൾ അന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റും മുൻപന്തിയിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം. മ

ലയാളി സമൂഹത്തോട് ഏറെ അടുത്തുനിന്നിരുന്ന ഇദ്ദേഹത്തിൻെറ വിയോഗത്തിൽ ജിസാനിലെയും സാംതയിലേയും സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി, ജല, തനിമ എന്നിവയെല്ലാം അനുശോചനം അറിയിച്ചു.

Tags:    
News Summary - Dr. Chandrashekhar dies -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.