ജിദ്ദ മലയാളികൾക്കിടയിൽ പ്രശസ്തനായ ഡോ. അങ്കമുത്തു നിര്യാതനായി

ജിദ്ദ: മലയാളികൾക്കിടയിൽ ഏറെ പ്രശസ്തനായ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് ഈരോട് സ്വദേശി അങ്കമുത്തു തങ്കവേല്‍ (58) ആണ് മരിച്ചത്. ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പൊളിക്ലിനിക്കില്‍ 19 വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ശനിഴാഴ്ച രാത്രി ജോലിക്കായി ക്ലിനിക്കിൽ എത്തേണ്ട സമയം കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് മൊബൈലില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്ന് ക്ലിനിക് അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോൾ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ശനിഴാഴ്ച രാത്രി 10 മണിക്ക് ശേഷം അദ്ദേഹത്തെ കണ്ട് പരിശോധന നടത്താന്‍ രോഗികൾ ടോക്കണ്‍ എടുത്തു കാത്തുനിൽക്കുന്നതിടയിലാണ് മരണം.

ജിദ്ദയിലെത്തുന്നതിന് മുമ്പ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സവിത, മക്കള്‍: അര്‍ഷിനി, ഷഹാന. ക്ലിനിക് മാനേജ്‌മെന്റ് ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.