ഡിസ്ട്രിക്റ്റ് 79 ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ‘സറ്റാക് 2026’ൽ നിന്ന്
ദമ്മാം: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്റ്റ് 79-െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗദി അറേബ്യൻ ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക കോൺഫറൻസ് (സറ്റാക് 2026) റിയാദിലെ അൽ യമാമ യൂനിവേഴ്സിറ്റിയിൽ സമാപിച്ചു. കോൺഫറൻസ് ചെയർമാൻ ആബിദ് ഖാെൻറയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 350-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്.
ഇംഗ്ലീഷ്, അറബിക് ഭാഷകളിലെ പ്രസംഗ മത്സരങ്ങൾ, വൈജ്ഞാനിക സെഷനുകൾ, കലാപരിപാടികൾ എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി. പബ്ലിക് സ്പീക്കിങ് ലോക ചാമ്പ്യൻ ധനഞ്ജയ ഹെട്ടിയാരച്ചിയുടെ മുഖ്യപ്രഭാഷണവും മേഖലയിലെ പ്രമുഖ പരിശീലകരുടെ സാന്നിധ്യവും വേദിയെ ശ്രദ്ധേയമാക്കി. കോൺഫറൻസിലെ പ്രധാന മത്സരയിനമായ ഇൻറർനാഷനൽ സ്പീച്ച് മത്സരത്തിൽ ഡിവിഷൻ ആറിൽ നിന്നുള്ള അബ്ദുൽ അസീസ് അൽ ഹാരിഥി ഒന്നാം സ്ഥാനം നേടി ജേതാവായി. വാൻകൂവറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഡിസ്ട്രിക്റ്റ് 79-നെ പ്രതിനിധീകരിച്ച് റീജിയൻ 11 സെമിഫൈനലിൽ മത്സരിക്കാൻ ഇദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്. ഈ വിഭാഗത്തിൽ മുഹമ്മദ് ഖലീഫ രണ്ടാം സ്ഥാനവും വിജയ് കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടോസ്റ്റ്മാസ്റ്റേഴ്സ് ഗാവലിയേഴ്സ് ഷോക്കേസിെൻറ ചരിത്രത്തിൽ ആദ്യമായി ഒരു സൗദി വിദ്യാർഥി മത്സരാർത്ഥിയായി പങ്കെടുത്തത് ഇത്തവണത്തെ സവിശേഷതയായി മാറി. പത്തുവയസ്സുകാരനായ നിഷാർ റിദ അൽഖംസീൻ പ്രിപ്പേർഡ് സ്പീച്ച് വിഭാഗത്തിൽ നടത്തിയ മികച്ച പ്രകടനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ഗാവലിയേഴ്സ് പ്രിപ്പേർഡ് സ്പീച്ച് മത്സരത്തിൽ സുമയ്യ ഷിബിലി ലത്തീഫ് ഒന്നാം സ്ഥാനവും, അക്ഷിത അരുൺ രണ്ടാം സ്ഥാനവും, ആയിഷ സന മൂന്നാം സ്ഥാനവും നേടി. ഗാവലിയേഴ്സ് ടേബിൾ ടോപ്പിക്സ് വിഭാഗത്തിൽ സാൻവിക സെന്തിൽകുമാർ ഒന്നാം സ്ഥാനത്തിനും, അഹമ്മദ് അബ്ദുല്ല രണ്ടാം സ്ഥാനത്തിനും, റാബിയ വഖാർ മൂന്നാം സ്ഥാനത്തിനും അർഹരായി.
ഇവാലുവേഷൻ സ്പീച്ച് വിഭാഗത്തിൽ ഹാജർ അഷ്റഫ് ഒന്നാം സ്ഥാനവും, അബ്ദുല്ലത്തീഫ് അൽ ബുസ്താനി രണ്ടാം സ്ഥാനവും, കമല സരസ്വതി മൂന്നാം സ്ഥാനവും നേടി. ഹ്യൂമറസ് സ്പീച്ച് വിഭാഗത്തിൽ അബ്ദുല്ല ഫല്ലാത്ത ഒന്നാമതായും, റിതു സിൻഹ രണ്ടാമതായും, രശ്മി ഷാഹുൽ മൂന്നാമതായും വിജയികളായി. ടേബിൾ ടോപ്പിക്സ് മത്സരത്തിൽ ഹാജർ അഷ്റഫ് ഒന്നാം സ്ഥാനവും, അബ്ദുല്ല ഫല്ലാത്ത രണ്ടാം സ്ഥാനവും, നെസാർ അൽ മുമംതൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഡിസ്ട്രിക്ട് ഡയറക്ടർ മുഹമ്മദ് അഫ്ദൽ ഷാഹർ, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ അലക്സ് ഫിലിപ്പ്, ക്ലബ് ഗ്രോത്ത് ഡയറക്ടർ നരസിംഹ റാവു റമ്പള്ളി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
സമ്മേളനത്തിെൻറ വിജയത്തിനായി ഇംതിയാസ് ഖാൻ, നൂമാൻ, സഫയർ മുഹമ്മദ്, റുവാ, ഷഫറാസ്, സജു ജോസഫ്, മോഹൻദാസ് എന്നിവർ വിവിധ വകുപ്പുകളുടെ ചുമതലകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.