Posted On
date_range Updated On
date_range സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ റീട്ടെയിൽ വില പുതുക്കിനിശ്ചയിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ജനുവരി മാസത്തെ റീട്ടെയിൽ വില പ്രഖ്യാപിച്ചത്. ഡീസൽ വിലയാണ് വലിയതോതിൽ വർധിപ്പിച്ചത്. നിലവിലെ 75 ഹലാലയിൽനിന്ന് 1.15 റിയാലായാണ് ഉയർത്തിയത്. എന്നാൽ, മറ്റിനങ്ങളിൽ വില വർധനയില്ല. 91 പെട്രോളിന് 2.18 റിയാലും 95 പെട്രോളിന് 2.33 റിയാലും മണ്ണെണ്ണക്ക് 93 ഹലാലയും പാചകവാതകത്തിന് 95 ഹലാലയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.