Posted On
date_range Updated On
date_range സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു, പെട്രോൾ വിലയിൽ മാറ്റമില്ല
റിയാദ്: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച് സൗദി അരാംകോ. ഡീസലിനാണ് വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ ഒരു ലിറ്ററിന് 51 ഹലാലയാണ് വർധിപ്പിച്ചത്.
നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ് ഉയർത്തിയത്. ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. എന്നാൽ, പെട്രോൾ വില കഴിഞ്ഞ വർഷത്തേത് തന്നെ തുടരും.
പെട്രോൾ 91ന് 2.18 റിയാലും 95ന് 2.33 റിയാലുമാണ് വില. വാർഷികാവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഡീസൽ വില വർധിപ്പിക്കാനും പെട്രോൾ വില അതേനിലയിൽ തുടരാനും തീരുമാനിച്ചതെന്ന് സൗദി അരാംകോ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.