റിയാദില്‍ പ്രഭാത സവാരി​ക്കിടെ മലയാളി കുഴഞ്ഞുവീണുമരിച്ചു

റിയാദ്: പ്രഭാത സവാരി​ക്കിടെ മലയാളി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. ആലുവ തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് ചൊവ്വാഴ്​ച മരിച്ചത്​. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണപ്പോൾ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയോടെയാണ് മരണം.

ഭാര്യ: ആയിശ ബീവി. മക്കൾ: ഹിഷാം, റിദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ്​ ഒ.ഐ.സി.സി ഭാരവാഹി ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്

Tags:    
News Summary - Died after collapsing during morning ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.