ജിദ്ദ: കഅ്ബയുടെ നിലവിലെ വാതിൽ രൂപകൽപന ചെയ്ത എൻജിനീയർ മുനീർ അൽജുന്ദി നിര്യാതനായി. സിറിയയിലെ ഹിംസിൽ ജനിച്ച മുനീർ അൽജുന്ദി ജർമനിയിലാണ് മരിച്ചത്. ഖാലിദ് രാജാവിെൻറ ഭരണകാലത്താണ് മുനീർ അൽജുന്ദി കഅ്ബയുടെ വാതിൽ രൂപകൽപന ചെയ്തത്. 1977ൽ ഹറമിലെത്തിയപ്പോഴാണ് ഖാലിദ് രാജാവ് ശുദ്ധ സ്വർണം ഉപയോഗിച്ച് കഅ്ബക്ക് വാതിൽ പണിയാൻ നിർദേശം നൽകിയത്.
അത് രൂപകൽപന ചെയ്യാൻ മുനീർ അൽജുന്ദിയെയും തെരഞ്ഞെടുത്തു. മക്കയിലെ ശൈഖ് മഹ്മൂദ് ബദ്റിെൻറ ഫാക്ടറിയിലാണ് വാതിൽ നിർമിച്ചത്. നിർമാണത്തിന് 280 കിലോ സ്വർണം ഉപയോഗിച്ചുവെന്നാണ് കണക്ക്. അബ്ദുൽ അസീസ് രാജാവും കഅ്ബക്ക് കവാടം നിർമിക്കാൻ അൽബദർ കുടുംബത്തെയാണ് നേരത്തേ ചുമതലപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.