ഡെസേർട് സിംഫണി പ്രവാസി കൂട്ടായ്മ ദമ്മാമിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിനെ ആദരിക്കുന്നു
അൽഖോബാർ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മയായ ;ഡെസേർട് സിംഫണി' 'ആരവം 2025' എന്ന പേരിൽ വിവിധ പരിപാടികളോടെ ഓണഘോഷം സംഘടിപ്പിച്ചു. ഓണപരിപാടികളുടെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകൻ നാസ് വക്കം നിർവഹിച്ചു. ഡെസേർട് സിംഫണി സാരഥി ജെറിബോയി അധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവന രംഗത്ത് നാല് പതിറ്റാണ്ടുകൾ പിന്നിട്ട നാസ് വക്കത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ചും സ്നേഹോപഹാരം നൽകിയും ആദരിച്ചു. കേരള ലോകസഭാംഗം ആൽബിൻ ജോസഫ് സംസാരിച്ചു.
മാവേലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിരകളി, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകർ അണിനിരന്ന ഗാനസന്ധ്യ, വിവിധ നൃത്തങ്ങൾ തുടങ്ങിയവ ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ സദ്യയും ഒരുക്കിയിരുന്നു. പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. റോബിൻ റ്റൈറ്റസ്, ആന്റണി ജോസഫ്, ജോഫി നിഖിൽ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.