???????? ???? ?????? ??????? ????????? ???????? ????? ????? ???????? ??????? ??????

ശൈത്യകാല വസ്​ത്ര വിതരണം തുടങ്ങി

തബൂക്ക്​: തബൂക്ക്​ മേഖല തൊഴിൽ സാമൂഹ്യ മന്ത്രാലയ ഒാഫീസിനു കീഴിൽ ശൈത്യകാല വസ്​ത്ര വിതരണം തുടങ്ങി.
മേഖലയിലെ ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ചാണ്​ സ്വദേശികളായ 20,000ത്തോളം പേർക്ക്​ വസ്​ത്രങ്ങൾ വിതരണം ചെയ്യുന്നത്​. തബൂക്ക്​ കിങ്​ അബ്​ദുൽ അസീസ്​ ചാരിറ്റബിൾ സൊസൈറ്റി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. അബ്​ദുല്ല ശരീഫ്​ സന്നിഹിതനായിരുന്നു.
മേഖലയിലെ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതി​​െൻറ ഭാഗമായാണ്​ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതെന്ന്​ തൊഴിൽ സാമൂഹ്യകാര്യ ബ്രാഞ്ച്​ ഒാഫീസ്​ മേധാവി ഡോ. മുഹമ്മദ്​ അൽഹർബി പറഞ്ഞു.
34 സൊസൈറ്റികൾ മേഖലയിലുണ്ട്​. വസ്​ത്ര വിതരണം പാവപ്പെട്ട കുടുംബംഗങ്ങൾക്ക്​ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - derss vitharanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.