റിയാദ്: ഹൃദയാഘാതം മൂലം മുവാറ്റുപുഴ മുളവൂര്‍ സ്വദേശി ബഷീര്‍ മരങ്ങാട്ട് റിയാദിലെ ദറഇയയില്‍ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. ഹൗസ് ഡ്രൈവറായ ഇദ്ദേഹം ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതില്‍ സംശയം തോന്നി പൊലീസിന്‍െറ സഹായത്തോടെ മുറിയിലത്തെി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടത്തെിയത്. രാത്രിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കി തിരിച്ചയക്കുകയായിരുന്നു. നേരം വെളുത്തിട്ടും കുറവില്ളെങ്കില്‍ വീണ്ടും വരണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നതായും സ്പോണ്‍സര്‍ പറഞ്ഞു. മരണം പുലര്‍ച്ചയോടെ സംഭവിച്ചിട്ടുണ്ടെങ്കിലും മുറി പൂട്ടിയിരുന്നതിനാല്‍ പുറത്തറിയാന്‍ വൈകി. മരണം ഉറപ്പാക്കുന്നതിന് പൊലീസും ഡോക്ടറും എത്തേണ്ടതുള്ളതിനാല്‍ ബുധനാഴ്ച രാത്രിയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം മോര്‍ച്ചറിയില്‍ എത്തിക്കാനായത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമവുമായി സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തുണ്ട്. ഭാര്യ: സീനത്ത് പൊന്നപ്പാല നെല്ലിക്കുഴി. മക്കള്‍: മുഹമ്മദ് അസ്ലം (പത്താം ക്ളാസ് വിദ്യാര്‍ഥി, തര്‍ബിയത്ത് എച്ച്.എസ്.എസ് മൂവാറ്റുപുഴ), ഫാത്തിമ നസ്റിന്‍, ഫാത്തിമ ഷെറിന്‍ (ഇരുവരും മുളവൂര്‍ എം.എസ്.എം എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: കുഞ്ഞുമൂഹമ്മദ്, അബ്ദുറഹ്മാന്‍ (ഗ്ളോബല്‍ ട്രേഡേഴ്സ്, പൊന്നിരിക്കപ്പറമ്പ്), ആയിഷ, ജമീല, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.