Posted On
date_range Updated On
date_range ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു. കൊല്ലം ആയൂർ സ്വദേശി തുളസീധരൻ നായർ (54) ആണ് മരിച്ചത്. സെക്കൻഡ് ഇൻഡസ്ട്രിയിലെ വെസ്കോസ കമ്പനി ജീവനക്കാരനായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി സഹപ്രവർത്തകരോട് പറഞ്ഞു. ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തില്‍ വെസ്കോസ മലയാളി അസോസിയേഷൻ ജീവകാരുണ്യവിഭാഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.