മലപ്പുറം: പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകനും പടപ്പറമ്പ് സ്വദേശി ലവ കുഞ്ഞാപ്പയുടെ മകനുമായ മുഹമ്മദലി (നാണി^ -53) നിര്യാതനായി. സൗദിയിലെ ജിദ്ദ ശറഫിയ കേന്ദ്രീകരിച്ച് ദീർഘകാലം സാമൂഹിക സേവനം നടത്തിയ ഇദ്ദേഹം, ഉറ്റവരില്ലാത്ത മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനും ജയിലുകളിൽ കഴിയുന്ന ആളുകളുടെ മോചനത്തിനും തെരുവിൽ അലയുന്നവർക്ക് സാന്ത്വനമായും രംഗത്തുണ്ടായിരുന്നു. ഇദ്ദേഹത്തിെൻറ സേവനങ്ങൾ പരിഗണിച്ച് യു.എ.ഇയിൽ മീഡിയവൺ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചിരുന്നു. നാട്ടിലും ജീവകാരുണ്യ-സാമൂഹിക- സേവന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഭാര്യ: ആസ്യ. മാതാവ്: ഫാത്തിമ. മകൾ: സൈഫുന്നീസ. സഹോദരിമാർ: ഫൗസിയ, ഉമ്മുഹബീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.