ജിദ്ദ: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയരാക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ കരട് നിയമനിർമാണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു.
ഇസ്രായേലിന്റെ ഇത്തരം വംശീയവും അസാധുവായതുമായ നിയമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം സംബന്ധിച്ച ജനീവ കൺവെൻഷന്റെയും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഒ.ഐ.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ അധിനിവേശത്തിന്റെ എല്ലാ ലംഘനങ്ങളും അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഒ.ഐ.സി ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.