റിയാദ്: റോഡ് മുറിച്ചുകടക്കുേമ്പാൾ വാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന തമിഴ്നാട്ടുകാരൻ മരി ച്ചു. 230 കിേലാമീറ്ററകലെ ദവാദ്മി ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ബുധനാഴ്ച രാവിലെയാണ് പേരാമ്പല്ലൂർ ജില്ല ഉദയാർപാളയം എല്ലായൂർ എലമംഗലം സ്വദേശി മണികണ്ഠൻ (34) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടത്തിൽ പെട്ടത്. രാത്രി എേട്ടാടെ ബക്കാലയിൽ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുേമ്പാൾ സ്വദേശിയുടെ കാർ ഇടിച്ച് തെറിച്ചുവീണു റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്. പൊലീസ് ഉടൻ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ 8.45ഒാടെയാണ് മരണം സംഭവിച്ചത്. എട്ട് വർഷമായി ദവാദ്മിയിലുള്ള മണികണ്ഠൻ ആട്ടിടയനാണ്. കഴിഞ്ഞ നവംബറിലാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് വന്നത്. ഭാര്യ പളനിയമ്മാൾ ആറുമാസം ഗർഭിണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.