ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ മരിച്ചു

ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി നിര്യാതനായി. തൃശൂർ ചാവക്കാട് ചേറ്റുവക് കടുത്ത് വട്ടേക്കാട് സ്വദേശി ആർ.വി ഹമീദ് ഹാജിയാണ്​ (നെഹ്‌റു - 77) മരിച്ചത്​. കുടുംബ സമ്മേതമാണ് അദ്ദേഹം​ ഉംറക്കെത്തിയത്​. ബുധനാഴ്ച രാത്രി ബോർഡിങ് പാസ് എടുത്ത് എയർപോർട്ടിൽ ഇരിക്കുന്ന സമയത്താണ് മരിച്ചത്.

ഭാര്യ: ഖദീജ. മക്കൾ: ഷംസാദ്, ഹസീന, ഷഹദ്, ഷഹീദ്, ജംഷി. മരുമക്കൾ: ശംസുദ്ദീൻ, ശറഫുദ്ദീൻ, മുഹ്സീന, ശംലി, അഫ്്സൽ. പിതാവ്: വട്ടേക്കാട് പരേതനായ എ.വി മൊയ്തുണ്ണി. മൃതദേഹം കിങ് അബ്്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ. നിയമ നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഖബറടക്കും. മുസ്‌ലിം ലീഗ് വട്ടേക്കാട് ആറാം വാർഡ് പ്രസിഡൻറായിരുന്നു.

Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.