സോഫയിൽ നിന്ന്​ വീണ് മലയാളി ബാലൻ മരിച്ചു

റിയാദ്​: കളിക്കുന്നതിനിടെ സോഫയിൽ നിന്ന്​ വീണ മൂന്നുവയസുകാരൻ മലയാളി ബാലൻ മരിച്ചു. റിയാദ്​ അതീഖയിലെ ഫ്ലാറ്റിലുണ്ടായ സംഭവത്തിൽ കണ്ണൂർ ആലക്കോട്​ സ്വദേശി കുരിശുംമൂട്ടിൽ സനീഷ്​ സെബാസ്​റ്റ്യ​​​െൻറ ഇളയ മകൻ നിഹാൽ തോമസാണ്​ മരിച്ചത്​. 

വീട്ടിലെ സോഫയിൽനിന്ന്​ കാൽവഴുതി വീണാണ്​ അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സൗദി ജർമൻ ആശുപ്രതിയിലെ​ മുൻ ജീവനക്കാരനായ സനീഷും സുലൈമാൻ അൽഹബീബ്​ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ ഭാര്യ ഡിംപിൾ സനീഷും ഏഴുവർഷമായി റിയാദിലുണ്ട്​. 

ഇവരുടെ മൂത്ത മകൾ നയന (എട്ട്​) കണ്ണൂർ ആ​ലക്കോട്​ സ​​െൻറ്​ മേരീസ്​ സ്​കൂളിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന്​ ഒ.​െഎ.സി.സി ജീവകാരുണ്യ പ്രവർത്തകൻ മാത്യുവി​​​െൻറ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചു. 

 

Tags:    
News Summary - death news- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.