കൊടുങ്ങല്ലൂർ സ്വദേശി മദീനയിൽ നിര്യാതനായി

മദീന: തൃശ്ശൂർ കൊടുങ്ങല്ലൂർ ഏരിയാട് സ്വദേശി കോനം വീട് അത്താണി അബ്ദുൽ ഗഫൂർ (65) മദീനയിൽ നിര്യാതനായി. 36 വർഷത്തിലധിക മായി സൗദിയിൽ പ്രവാസിയാണ്.

മദീന-യാമ്പു റോഡിൽ ദല്ല കമ്പനിക്ക് പിറക് വശത്ത് സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന ഇദ്ദേഹം സ്വകാര്യ വാഹനത്തിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും. നിയമ നടപടികൾക്കായി മദീനയിലെ സാമൂഹിക പ്രവർത്തകരായ ശരീഫ് കാസർക്കോട്, അഷ്റഫ് ചൊക്ലി എന്നിവർ സഹായത്തിനുണ്ട്.

Tags:    
News Summary - Death - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.