ലുക്​മാനുൽ ഹഖിന്‍റെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽനിന്ന്​ 100 കിലോമീറ്റർ അകലെ ഹുറൈമില ദക്​ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച്​ ഖബറടക്കി. തിങ്കളാഴ്​ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച്​ നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിലാണ്​ മറമാടിയത്​. മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ പിതാവ് മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലാണ്​ ഖബറടക്കിയത്​. മാതാവ്: നദീറ.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ഹുറൈമില കെ.എം.സി.സി ഭാരവാഹി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവരാണ്​ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നത്​. 

Tags:    
News Summary - dead body of Luqmanul Haq was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.