ദവാദ്മി കെ.എം.സി.സി ഗ്രാൻറ് ഇഫ്താർ സംഗമം
ദവാദ്മി: കെ.എം.സി.സി ദവാദ്മി സംഘടിപ്പിച്ച ഗ്രാൻറ് ഇഫ്താർ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദവാദ്മിയിലെ സൽമാൻ പാർക്കിന് അടുത്തുള്ള വൈറ്റ് പാലസിൽ നടത്തിയ ഇഫ്താർ വിരുന്നിൽ മലയാളികളും വിവിധ രാജ്യക്കാരും ഉൾപ്പെടെ ആയിരത്തോളം ആളുകൾ വിരുന്നിനെത്തി. ദവാദ്മിയിലെ വിവിധ സംഘടന നേതാക്കളും ജാലിയാത്ത് പ്രതിനിധികളും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ് ഹുദവി, റഫീഖ് സലഫി തുടങ്ങിയവർ റമദാന്റെ പവിത്രതയെ കുറിച്ച് സംസാരിച്ചു.
സംഗമം ദവാദ്മിയിലെ പ്രവാസികൾക്ക് വേറിട്ട അനുഭവമായിരുന്നു. വിരുന്നിനെത്തിയവർക്ക് നോമ്പ് തുറക്കാനും ഭക്ഷണം കഴിക്കാനുമുള്ള സംവിധാനമൊരുക്കിയിരുന്നു. പ്രവാസ ലോകത്തെ വിവിധ സംഘടനാ പ്രതിനിധികൾക്ക് പുറമെ പൗരപ്രമുഖരും വ്യവസായികളും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ദവാദ്മി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവിടി, ഏരിയാ സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം, പ്രസിഡൻറ് സിദ്ദീഖ് കൊടിഞ്ഞി, കോഓഡിനേറ്റർ ഹമീദ് വെള്ളില, ഫിറോസ്ഖാൻ മറാമി, ഫൈസൽ, കൺവീനർമാരായ ഷാജി കായംകുളം, ഇല്യാസ്, ഉബൈദ്, അലി, ഫഹദ്, ഷഫീഖ് പഴമണൂർ, ഹനീഫ ടോയ്സ്, അബ്ദുൽ ലത്തീഫ്, അൻവർ, മുസ്തഫ വയനാട്, ഫിറോസ് കണ്ണൂർ, ഹമീദ്, അബു മിഡിൽ ഈസ്റ്റ്, കരീം പുറത്തൂർ, സലീം മുംതാസ്, ഇസ്മാഈൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.