ദമ്മാം: മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മലപ്പുറം സുൽത്താൻസ് ചാമ്പ്യന്മാരായി. അൽ ഖോബാർ ഇ.ആർ.സി.എ ഗ്രൗണ്ടിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ എം.സി.എസ് വണ്ടൂരിനെ ഒമ്പതു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മലപ്പുറം ജില്ലക്കാരായ ഇരുനൂറോളം താരങ്ങൾ അണിനിരന്ന ടൂർണമെൻറിൽ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളെ ഐക്കൺ ഫ്രാഞ്ചൈസികളാക്കി പത്തു ടീമുകൾ മത്സരിച്ചു. ഗുക ഫ്ലഡ് ലിറ്റ് സ്റ്റേഡിയം, ഇ.പി.സി.എ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു ഉദ്ഘാടന പ്രാഥമിക മത്സരങ്ങൾ.
ഗുക സ്റ്റേഡിയത്തിൽ ജോയൻറ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനുവേണ്ടി സലീം പി. കരീം ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയൻസ് ദമ്മാം ജനറൽ സെക്രട്ടറി അഷ്റഫ് തുറക്കൽ, വി.പി. ഷമീർ, റിയാസ് മേലങ്ങാടി എന്നിവർ സംസാരിച്ചു. ടൂർണമെൻറിലെ മികച്ച താരമായും ബാറ്ററായും ജസീം പൊന്നാനിയെയും മികച്ച ബൗളറായി തൻസീറിനെയും ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമായി റമീസ് മലപ്പുറത്തെയും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി സഹദ് വേങ്ങരയെയും തെരഞ്ഞെടുത്തു.
റോമാ കാസ്റ്റൽ കൊണ്ടോട്ടിയൻസാണ് ഫെയർ പ്ലേ അവാർഡിനർഹരായത്. സമാപന ചടങ്ങിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സഫീർ മണലോടി, നിറപറ ഗ്രൂപ് മാനേജിങ് ഡയറക്ടർ രജീഷ് അഹമ്മദ്, നവാൽ കോൾഡ് സ്റ്റോർ ഓപറേഷൻ മാനേജർ നാസർ വെള്ളിയത്ത്, ബ്ലു ടാഗ് മെൻസ് വെയർ മാനേജർ സമീർ സാം, മഡ്രിഡ് ഫുട്ബാൾ ക്ലബ് ജനറൽ സെക്രട്ടറി ഹാരിസ് നീലേശ്വരം, ട്രെൻഡ്സ് ഇൻറീരിയർ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ, യാസർ ചെറി എന്നിവർ മുഖ്യാതിഥികളായി.
നജ്മുസമാൻ ഐക്കരപ്പടി, യൂനുസ് വളാഞ്ചേരി, സുലൈമാൻ അലി മലപ്പുറം, ശിഹാബ് വെട്ടത്തൂർ, ജാഫർ ചേളാരി, ഷഫീഖ് കട്ടുപ്പാറ, ഇസ്മാഈൽ പുള്ളാട്ട്, റഷാദ് പൊന്നാനി, ഷുഹൈബ് മഞ്ചേരി, ഇംതിയാസ്, യാസർ ആലപ്പുഴ, ബാലു ബിജു, മഹ്ഷൂക് റഹ്മാൻ, ഇബ്രാഹിം, അൻഷിദ് കാലൊടി എന്നിവർ ട്രോഫികൾ നൽകി. സഹീർ മജ്ദാൽ സ്വാഗതവും സാബിത് ചിറക്കൽ നന്ദിയും പറഞ്ഞു. യൂസുഫ് മലപ്പുറം, റുബൈദ്, സലീം തിരൂർ, റംഷാദ്, റാഷിദ്, കെ.ടി. സാദത്ത്, സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.