ദമ്മാം: തെരുവുനായ്ക്കളുടെ ആധിക്യം കിങ് ഫഹദ് പാർക്കിൽ സന്ദർശകർക്ക് പ്രയാസം സൃഷ്ടിക്കുന്നു. ദമ്മാമിലെ മറ്റു പൊതുഇടങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്തിടങ്ങളിലാണ് നായ്ക്കളെ കൂടുതലായി കാണുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് എണ്ണം കൂട്ടിയിട്ടുണ്ട്.
കിങ് ഫഹ്ദ് പാർക്കിൽ നാലു വയസ്സുകാരന് നായുടെ കടിയേറ്റതോടെ അധികൃതർ പ്രശ്ന പരിഹാരത്തിനായി ശ്രമമാരംഭിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ പാർക്കിലേക്ക് വരുന്ന കുടുംബങ്ങളും വഴിയാത്രക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നായ്ക്കളെ കെണികൾ വെച്ച് പിടിച്ച് ആൾത്താമസമില്ലാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുവിടുമെന്ന് ഈസ്റ്റേൺ റീജ്യൻ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽസാഫിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.