ദമ്മാം സ്‌കൂൾ ബാഡ്മിൻറൺ ടൂർണമെൻറ്​ സമാപിച്ചു

ദമ്മാം: ദമ്മാം സ്‌കൂൾ ബാഡ്മിൻറൺ ക്ലബ് ഡി.എസ്​.ബി.സി സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമ​​െൻറ്​ സമാപിച്ചു. കൂടുതൽ പോയൻറ്​ നേടി ടീം റിബൽസ് ഒന്നാം സ്‌ഥാനം നേടി. ടീം അമയ, സ്പാർട്ടൻസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.
ടൂർണമ​​െൻറിലെ മികച്ച കളിക്കാരനായി അനൂപിനെയും നവാഗത താരമായി ജംഷിയെയും തെരഞ്ഞെടുത്തു. ചടങ്ങിൽ പ്രസിഡൻറ്​ സബീർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് , മുൻ ഭരണ സമിതി അംഗം റഷീദ് ഉമർ , മധു എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഫിറോസ് പരിപാടികൾ നിയന്ത്രിച്ചു . സുരേഷ് സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.

Tags:    
News Summary - damam schoool badminton-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.