ജിദ്ദ: ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ് (ഐ.ടി.ഇ.ഇ-കെ.എസ്.എ) ജിദ്ദ ചാപ്റ്റർ ബഹുരാഷ്ട്ര സൈബർ സൈക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്വർക്സുമായി സഹകരിച്ച് ജിദ്ദയിൽ സൈബർ സെക്യൂരിറ്റി ഇവന്റ് സംഘടിപ്പിച്ചു. ഐ.ടി.ഇ.ഇ ഒത്തുചേരലും സൈബർ സുരക്ഷ പരിപാടിയുമായിട്ടാണ് ജിദ്ദ ഹിൽട്ടൺ ഹോട്ടലിൽ സംഗമം ഒരുക്കിയിരുന്നത്. ബിസിനസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിലെ ഡോ. യാസിർ അൽ ജെഫ്രി പരിപാടി ഉദ്ഘാടനം ചെയ്തു. ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന സൈബർ സുരക്ഷയുടെ പ്രാധാന്യം ഉൾക്കൊള്ളാൻ ഓരോരുത്തരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സെഷനിൽ സൈബർ സെക്യൂരിറ്റി ആസ്പദമാക്കിയുള്ള വിഷയങ്ങളിൽ പാലോ ആൾട്ടോ നെറ്റ്വർക്കിലെ മുഹമ്മദ് ദജ്മൽ നാസി, റാമി സബീർ, ദുഹ അബ്ദുൽഖൈർ എന്നിവർ സംസാരിച്ചു.
രണ്ടാം സെഷനിൽ അഷ്റഫ് അഞ്ചാലൻ, അഷ്റഫ് കുന്നത്ത് എന്നിവർ ചേർന്ന് ഐ.ടി.ഇ.ഇ വേ ഫോർവേഡ് എന്ന വിഷയം അവതരിപ്പിച്ചു. ഗ്രൂപ് ചർച്ചകൾക്ക് വി.കെ. അബു, ജാഫർ കല്ലിങ്ങപാടം എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിന് ജസീം അബു, ജൈസൽ അബ്ദുറഹിമാൻ എന്നിവരും രജിസ്ട്രേഷന് റഫീഖ് അബ്ദുല്ല, റസീൻ, നൗഷാദ് വെങ്കിട്ട എന്നിവരും നേതൃത്വം നൽകി. സഹദ് കെ. പാലോളി സ്വാഗതവും സൽമാൻ അൽ ഫാരിസി നന്ദിയും പറഞ്ഞു. ഷാഹിദ് മലയിൽ അവതാരകനായിരുന്നു. സൗദിയിലെ ഐ.ടി രംഗത്ത് ജോലിചെയ്യുന്ന നിരവധി ഐ.ടി വിദഗ്ധരും എൻജിനീയർമാരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.