ജിദ്ദ: മദീനയിലെ ആറ് ഡിസ്ട്രിക്റ്റുകളിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ആരോഗ്യ വകുപ്പുകളുടെ ശിപാർശയെ തുടർന്നാണ് ശുറൈബാത്ത്, ബനീദഫർ, ഖുർബാൻ, അൽജുമുഅ, ഇസ്കാനിലെ കുറച്ച് ഭാഗം, ബനീ ഖുദ്റ എന്നിവിടങ്ങളിലെ കർഫ്യു ശനിയാഴ്ച മുതൽ ഇളവ് വരുത്തിയത്.
ഇവിടെങ്ങളിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ആളുകൾക്ക് പുറത്തിറങ്ങാം. നേരത്തെ കർഫ്യുവിൽ നിന്ന് ഇളവു നൽകിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരാം. കോവിഡ് വ്യാപനം തടഞ്ഞ് പൊതുജനാരോഗ്യം സംരക്ഷിക്കാൻ നടത്തുന്ന നടപടികളുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തീരുമാനം പുനപരിശോധനക്ക് വിധേയായി കൊണ്ടിരിക്കും. മുഴുവനാളുകളും ആരോഗ്യ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.