റിയാദ്: ബാങ്കിലേക്ക് പണം മാറ്റുന്നതിനിടയിൽ ജീവനക്കാരെ അക്രമിച്ച് 19 ദശലക്ഷം റിയാൽ കവർന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് വക്താവ് അറിയിച്ചു. ഒരു യമനി സ്വദേശിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് 15 ദശലക്ഷം റിയാൽ കണ്ടെടുത്തു. കഴിഞ്ഞ ഏപ്രിൽ എട്ടിനായിരുന്നു റിയാദ് ഖാലിദ് ബിൻ അൽ വലീദ് ഹൈവേയിൽ വാഹനം തടഞ്ഞ് കവർച്ച നടന്നത്. കവർച്ചക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചിരുന്നു. മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാൽപത്കാരനായ യമനി സ്വദേശിയെ അറസ്റ്റ് ചെയ്തതോടെയാണ് പണം കണ്ടെടുക്കാനായത്. എട്ട് മില്യൺ റിയാൽ ഇയാളുടെ താമസകേന്ദ്രത്തിൽ നിന്ന് കണ്ടെടുത്തു. കവർച്ചക്കുപയോഗിച്ച വാഹനം, പിസ്റ്റളുകൾ, രണ്ട് വീഡിയോ കാമറകൾ, ഒമ്പത് സെൽഫോണുകൾ, ഒമ്പത് യെമനി പാസ്പോർട്ടുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.