ദമ്മാം: ദമ്മാമിൽ പഴകിയ മാംസം വിൽപനക്ക് വെച്ച സ്വകാര്യ ഭക്ഷണ കമ്പനി അധികൃതർ അടച്ചുപൂട്ടി. കിഴക്കൻ പ്രവിശ്യ നഗരസഭ അധികൃതർ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഗോഡൗണുകളിലും സൂക്ഷിപ്പു കേന്ദ്രങ്ങളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് 133 ടൺ പഴകിയ മാംസം പിടികൂടിയത്. കേടായ മാംസം വീണ്ടും പുതിയ തിയതി പതിച്ച് വിൽപന നടത്തുകയായിരുന്ന ഇൗ സ്ഥാപനത്തിെൻറ രീതി. സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയിലാണ് പഴകിയ ഭക്ഷണം വ്യാജ തിയതി പതിച്ച് പുതിയ പാക്കിലാക്കി വിതരണത്തിനായി തയാറാക്കിവെച്ച നിലയിൽ കണ്ടെത്തിയത്. റെയ്ഡിനിടെ സംഭവ സ്ഥലത്തു നിന്ന് ചില ജീവനക്കാർ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു.
വൃത്തിഹീനമായ പരിസരം, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, നിയമപരമായ സുരക്ഷാ മുൻകരുതലുകളുടെ അഭാവം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് കിഴക്കൻ പ്രവിശ്യ നഗരസഭാ മേധാവി ഹാതിം അൽഗാമിദി അറിയിച്ചു.
ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധന മണിക്കൂറുകൾ നീണ്ടു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിര പിഴയടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 940 ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.