അലിഫ് പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ക്രസന്റ് ഈഗിൾസ് ടീം
റിയാദ്: ഒന്നാമത് അലിഫ് പ്രീമിയർ ലീഗിൽ ഒവൈസിസ് ലയനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് സീനിയർ വിഭാഗത്തിൽ ക്രസൻറ് ഇഗ്ൾസിന് കിരീടം. ജൂനിയർ വിഭാഗത്തിൽ ഒവൈസിസ് ലയനെ തോൽപിച്ച് ഡെസേർട്ട് ഫാൽക്കണും ചാമ്പ്യന്മാരായി. ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് ഇത്തവണ അലിഫ് പ്രീമിയർ ലീഗിൽ മത്സരിച്ചത്. എ.പി.എൽ അലിഫ് അലുംനൈ മുഹമ്മദ് ഫാദിൽ ലുഖ്മാനും മുഹമ്മദ് ഷാമിലും ചേർന്ന് കിക്കോഫ് ചെയ്തു.
സീനിയർ വിഭാഗത്തിൽ മികച്ച താരമായി അമീൻ ബാദുഷയെയും മികച്ച ഡിഫൻഡറായി ഷാദിൻ ബഷീറിനെയും മികച്ച ഗോൾ കീപ്പറായി മുഹമ്മദ് റഫാൻ ഹമീദിനെയും തിരഞ്ഞെടുത്തു. റിസ്വിൻ റേഷിക്കാണ് ടോപ് സ്കോറർ. ജൂനിയർ വിഭാഗത്തിൽ സിയാൻ അബ്ദുൽ ഖാദറിനെ മികച്ച താരമായും മുഹമ്മദ് ഇർഫാനെ മികച്ച ഡിഫൻഡറായും മുഹമ്മദ് ബിൻ മുദ്ദസിറിനെ ഗോൾകീപ്പറായും തിരഞ്ഞെടുത്തു. അർഹാനാണ് ടോപ് സ്കോറർ.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, അഷ്റഫ് അലി, യൂസുഫ് ഉസ്മാൻ, നസീർ സ്റ്റൈലോ, വിവിധ ടീമുകളുടെ മാനേജർമാർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.