Posted On
date_range Updated On
date_range തുറമുഖത്തെ ക്രെയിനിൽ തൊഴിലാളികൾ കുടുങ്ങി
ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിലെ ക്രെയിനിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് തൊഴിലാളികൾ പോർട്ട് ടവറിന് പുറത്ത് ക്രെയിനിൽ കുടുങ്ങിയത്. 18, 19 നിലകൾക്കിടയിൽ ക്രെയിൻ താഴോട്ടും മുകളിലേക്കും ചലിക്കാതെ നിൽക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസിന് കീഴിലെ രക്ഷാപ്രവർത്തക സംഘം സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. സിവിൽ ഡിഫൻസിെൻറ ലാഡർ സംവിധാനമുള്ള വാഹനമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.