യാംബു: മദീനയിലും യാംബുവിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ വർധിപ്പിക്കുമെന്ന് മദീന പ്രവിശ്യയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ സൂപ്പർവൈസർ ഡോ. അമർ അൽ റാദിയൻ അറിയിച്ചു.
മദീനയിൽ നിലവിലുള്ള മൂന്നു കേന്ദ്രങ്ങളിൽ നിന്ന് ആറായി വർധിപ്പിക്കും. മദീനയിലെ റയിൽവേ സ്റ്റേഷൻ കേന്ദ്രത്തിലും സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ കേന്ദ്രത്തിലും മിലിട്ടറി ഹോസ്പിറ്റൽ കേന്ദ്രത്തിലും ആണ് പുതുതായി തുറക്കുന്ന കുത്തിവെപ്പ് കേന്ദ്രങ്ങൾ.
യാംബുവിൽ നിലവിലുള്ള അൽ സുമേരി വാക്സിനേഷൻ കേന്ദ്രം, റോയൽ കമീഷനിലുള്ള കേന്ദ്രം എന്നിവക്ക് പുറമെ ത്വയ്യിബ സർവകലാശാലയിൽ അടുത്തയാഴ്ച പുതിയ കേന്ദ്രം തുറക്കുമെന്ന് ഡോ. അമർ അറിയിച്ചു.
പൗരന്മാരുടെ ആരോഗ്യ സുരക്ഷ കാര്യത്തിൽ മദീന ആരോഗ്യ മന്ത്രാലയം ഏറെ ജാഗ്രത കാണിക്കുന്നുവെന്നും താമസക്കാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ചെയ്യാൻ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ചെയ്യാൻ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.