റിയാദ്: വിപണിയിലിറക്കാതെ കമ്പനി ഗോഡൗണുകളിൽ പൂഴ്ത്തിവെച്ച ഫേസ് മാസ്ക്കുകൾ സൗദി വാണിജ്യ മന്ത്രാലയം കണ്ടെത്തി. നിർമിച്ച് കാർട്ടനുകളിലാക്കി വിതരണത്തിന് തയാറാക്കി ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടും ഉൽപന്നത്തിെൻറ ലഭ്യതയും എണ്ണവും സൗദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയെ അറിയിക്കാതെ പൂഴ്ത്തിവെച്ച ചില കമ്പനികളുടെ ഗോഡൗണുകളിലായിരുന്നു റെയ്ഡ്. ഇത്തരത്തിൽ ആയിരക്കണക്കിന് കാർട്ടൻ ഫേസ് മാസ്ക്കുകളാണ് ഗോഡൗണുകളിൽനിന്ന് കണ്ടെത്തിയത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക്കുകളും സ്റ്റെറിലൈസറുകളും ആവശ്യത്തിന് വിപണിയിലെത്തിച്ച് ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർമാതാക്കേളാടും വിതരണക്കാരോടും ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ച് ഉൽപന്നലഭ്യത സംബന്ധിച്ച വിവരങ്ങൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയെ അറിയിക്കാൻ നിർമാതാക്കളും വിതരണക്കാരും ബാധ്യസ്ഥരായിരുന്നു. എന്നാൽ, യഥാസമയം ഇവ വിപണിയിൽ എത്തിക്കാതെ ദൗർലഭ്യം സൃഷ്ടിച്ച് ഡിമാൻഡും വിലയും കൂട്ടാനുള്ള ഗൂഢശ്രമത്തിെൻറ ഭാഗമായി പൂഴ്ത്തിവെക്കുകയാണ് എന്ന ആക്ഷേപം വ്യാപകമായി ഉയരുകയും ചെയ്തിരുന്നു. ഫേസ്മാസ്ക്കുകൾക്ക് നിലവിലുണ്ടായിരുന്നതിനേക്കാൾ നൂറും ഇരുനൂറും ഇരട്ടിവരെ വില ഇൗടാക്കുന്ന പ്രവണതകളുമുണ്ടായി. പൊതുജനം മാസ്ക്കുകൾക്കുവേണ്ടി അലയുന്ന സാഹചര്യവുമുണ്ടായി. ഇതിനെ തുടർന്നാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെ വാണിജ്യ മന്ത്രാലയം കമ്പനി ഗോഡൗണുകൾ റെയ്ഡ് ചെയ്തത്. ആവശ്യക്കാർക്ക് കൊടുക്കാതെ പൂഴ്ത്തിവെക്കുന്നതായോ വിലകൂട്ടി വിൽക്കുന്നതായോ ശ്രദ്ധയിൽപെടുന്ന ഫാർമസി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കും വിതരണക്കാർക്കും നിർമാതാക്കൾക്കുമെതിരെ വാണിജ്യ മന്ത്രാലയത്തിെൻറ 935 എന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചറിയിക്കാൻ അധികൃതർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.