കോവിഡ്: കടയ്ക്കൽ സ്വദേശി നാസർ ഹസ്സൻകുട്ടിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

റിയാദ്: കോവിഡ് ബാധിച്ച്​ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച കൊല്ലം കടയ്ക്കൽ വളവുപച്ച സ്വദ്ദേശി നാസർ ഹസ്സൻ കുട്ടിയുടെ (60) മൃതദേഹം റിയാദിൽ ഖബറടക്കി. 10  ദിവസമായി റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ അന്ത്യം സംഭവിച്ചത്​. 

ശ്വാസതടസം കൂടിയതിനെ   തുടർന്ന് വ​​െൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. 20 വർഷമായി റിയാദിൽ ബിസിനസ് ചെയ്യുകയായിരുന്ന നാസർ ഹസ്സൻ പുതിയ വിസയിൽ വന്നിട്ട് ഒരു വർഷമേയ ആയുള്ളൂ. ഭാര്യ: ഷാജിറാ ബീവി. മക്കൾ: ഷമീം (23), ഷെമീർ (26). ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ വിങ്​ വളൻറിയർമാരായ അൻസാർ ചങ്ങനാശ്ശേരി, മുനീബ് പാഴൂർ,  ഷാനവാസ് കടയ്ക്കൽ, അൻസിൽ മൗലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള രേഖകൾ പൂർത്തിയാക്കി. 

ചൊവ്വാഴ്ച രാവിലെ റിയാദിലെ മൻസൂരിയ മഖ്​ബറയിൽ ഖബറടക്കി. സോഷ്യൽ ഫോറം വെൽഫെയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം നേതൃത്വം നൽകി. നാസ്സർ ഹസ്സ​​​െൻറ  ബന്ധുക്കളായ നൗഫൽ, നിദാർ എന്നിവർ രേഖകൾ തയാറാക്കാൻ രംഗത്തുണ്ടായിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - Covid Kadaykkal Naser Hassankutty-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.