കോവിഡ് പ്രതിരോധ റിലീഫ് സെൽ വളൻറിയർമാരെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിക്കുന്ന ചടങ്ങിൽ അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു

കോവിഡ് പ്രതിരോധ റിലീഫ് സെൽ വളൻറിയർമാരെ ആദരിച്ചു

ജിദ്ദ: കോവിഡ് മഹാമാരി മൂലം കർശനമായ കർഫ്യൂ നിലനിന്ന സമയത്ത് ജോലിയും കൂലിയുമില്ലാതെ ഒറ്റപ്പെട്ട ജിദ്ദയിലെയും പ്രാന്തപ്രദേശങ്ങളിലെയും പ്രവാസികൾക്ക്​ സ്വന്തം ജീവൻപോലും മറന്നു ഭക്ഷണ കിറ്റുകളും മരുന്നും എത്തിച്ചുനൽകാൻ കർമ രംഗത്തിറങ്ങിയ വളൻറിയർമാരെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. 100 റിയാൽ വിലവരുന്ന 20,000ത്തോളം ഭക്ഷ്യക്കിറ്റുകളാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തത്. 2000ത്തിലധികം രോഗികൾക്കും ഇക്കാലയളവിൽ മരുന്ന് എത്തിച്ചുനൽകി. നൂറുകണക്കിന് ആളുകളെ കർഫ്യൂ സമയത്ത് ആശുപത്രികളിലെത്തിക്കാനും സഹായിച്ചു.

കെ.എം.സി.സിയുടെ 70ഒാളം ഏരിയ കമ്മിറ്റികൾ മുഖേന സർവേ നടത്തിയാണ് അർഹരായ കഷ്​ടപ്പെടുന്ന പ്രവാസികളെ കണ്ടെത്തിയത്. യാത്രനിയന്ത്രണങ്ങൾകൊണ്ട് ബുദ്ധിമുട്ടിയ 2500 പേരെ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തി നാട്ടിലെത്തിച്ചു. നാട്ടിൽ പോയ വിമാനയാത്രികർക്ക്​ സൗജന്യ പി.പി.ഇ കിറ്റുകൾ നൽകി. കോവിഡ് ബാധിച്ച് മരിച്ച ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നിയമനടപടി പൂർത്തിയാക്കി ഖബറടക്കിയത് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്​ പ്രവർത്തകരായിരുന്നു. ആദരിക്കൽ ചടങ്ങ്​ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇസ്മാഇൗൽ ഒടുങ്ങാട്ട്, മുഹമ്മദലി കോങ്ങാട് എന്നിവരെ അൻവർ ചേരങ്കൈ, സി.കെ.എ. റസാഖ് എന്നിവർ ഷാളണിയിച്ച് ആദരിച്ചു.

ഇസ്ഹാഖ് പൂണ്ടോളി വളൻറിയർമാരെ പരിചയപ്പെടുത്തി. വി.പി. അബ്​ദുറഹ്​മാൻ, നാസർ വെളിയംകോട്, എ.കെ. ബാവ, സീതി കൊളക്കാടൻ, ബാബു നഹ്ദി, ഹസ്സൻ ബത്തേരി, അബ്​ദുസ്സമദ് അമ്പലവയൽ, ടി.പി. ശുഹൈബ്, ഷബീറലി കോഴിക്കോട്, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. നാസർ ഒളവട്ടൂർ, മജീദ് പുകയൂർ, ജലീൽ ഒഴുകൂർ, സാബിൽ മമ്പാട്, അബ്​ദുല്ല ഹിറ്റാച്ചി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ശിഹാബ് കണ്ണമംഗലം, സാലിഹ് ഫറൂഖ്, ജാഫർ കുറ്റൂർ, അശ്റഫ് താഴക്കോട്, സക്കീർ മണ്ണാർമല, യൂസഫ് തിരുവേഗപ്പുറ, മുസ്തഫ കോഴിശ്ശേരി, കബീർ മോങ്ങം, അലി പാങ്ങാട്ട്, അഫ്സൽ നാറാണത്ത്, ഹുസൈൻ കരിങ്കറ, മുർത്തു, ഫൈറൂസ് കൊണ്ടോട്ടി, ശിഹാബ് കണ്ണമംഗലം, അഫ്സൽ താനൂർ, അബ്​ദുറഹ്​മാൻ ഒളവണ്ണ, സുഹൈൽ മഞ്ചേരി, ശറഫു എടപ്പറമ്പ്, ലത്തീഫ് പൂനൂർ, നൗഫൽ റഹേലി, റഫീഖ് കൂളത്ത്, ഹംസക്കുട്ടി ആനക്കയം, താരിഖ് കൊടുവള്ളി, മുജീബ് വയനാട് എന്നിവർ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.