റിയാദ്: കോവിഡ് ബാധിച്ച് തിങ്കളാഴ്ച വീണ്ടുമൊരു മലയാളി കൂടി റിയാദിൽ മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് വൈകീട്ടോടെ മരിച്ചത്.
പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണത്തിൽ പെട്ട് മരുന്ന് ലഭിച്ചിരുന്നില്ല. ശ്വാസതടസ്സം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ ആയിരുന്നു. റിയാദിലെ അബ്‌സാൽ പോൾ കമ്പനിയിൽ സൂപർവൈസറായിരുന്നു.
റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സുബ്രഹ്മണ്യൻ.
ശൈലജയാണ് ഭാര്യ. മകൻ ഷാൻ. അച്ഛൻ ഗോപാലൻ താഴത്ത്, അമ്മ കല്യാണി. മൃതദേഹത്തിെൻറ തുടർ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേഴ്സ്യൽ മാനേജർ മൈക്കേൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.