ജിദ്ദയിൽ മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി അരീക്കുളങ്ങര അഷ്റഫ് (42) ആണ് മരിച്ചത്. 

ജിദ്ദയിലെ ബനീ മാലിക്കിൽ താമസ സ്ഥലത്ത് വെച്ച് വ്യാഴാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ: ഹാജറ, മക്കൾ: അനസ് മാലിക്ക് (18), അൻഷിദ (14), അർഷദ് (ഏഴ്). 

മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫയർ വിങ് നേതാവ് ജലീൽ ഒഴുകൂർ അറിയിച്ചു.

Tags:    
News Summary - covid death in jeddah -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.