???? ??? ??????? ???? ?????? ????? ??? ????? ?????????

കോവിഡ് 19: ലോക വിപണിയെ പിടിച്ചുകുലുക്കിയ എട്ട് ദിനങ്ങളെന്ന്​ സൗദി ഊർജ മന്ത്രി

റിയാദ്: കോവിഡ് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ പടരുന്നത് കാരണം സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ ദിനങ്ങളായി രുന്നു കഴിഞ്ഞ എട്ട് ദിവസങ്ങളെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.

ആഗോള സാമ്പത്തിക മേഖലയെ മൊത്തത്തിലും എണ്ണ വിപണിയെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിക്കാൻ വൈറസ് വ്യാപനം കാരണമായി. കോവിഡ് ബാധയെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിയന്നയിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എണ്ണ വിപണിയെ ബാധിച്ച പ്രതിസന്ധി മറികടക്കാൻ ഒപെക് ചില നിർണായക തീരുമാനത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപെകും റഷ്യയും ചേർന്ന് മുമ്പ് എടുത്ത തീരുമാനത്തിൽ പുതിയ സാഹചര്യം പരിഗണിച്ച് മാറ്റമുണ്ടാകും.


Tags:    
News Summary - covid 19: saudi energy minister about corona -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.