ജിദ്ദ: സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി. അറബിയിലും ഇംഗ്ലീഷിലുമായി തയാറാക്കിയ അപേക്ഷയുടെ കോപ്പി ‘ഗൾഫ് മാധ്യമ’ത്തിന് ലഭിച്ചു. സൗദിയിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള അനുമതിയാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടെസ്റ്റ് നിർബന്ധമാക്കിയ കാര്യം കത്തിൽ എടുത്തു പറയുന്നുണ്ട്. ഇതിനായി സൗദിയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ റാപ്പിഡ് ടെസ്റ്റ് നടത്തി ഫലം നൽകാൻ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി ലഭ്യമാക്കണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ചാർട്ടേഡ് വിമാനങ്ങളിലെ യാത്രക്കാരുടെ ആവശ്യം മാത്രമാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
വന്ദേ ഭാരത് മിഷന് കീഴിൽ നാട്ടിലേക്ക് ഷെഡ്യൂൾ ചെയ്യാനിരിക്കുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് കൂടി ഇത് ബാധകമാക്കിയിട്ടുണ്ടോ എന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടില്ല. എങ്കിലും അപേക്ഷക്ക് അനുകൂലമായ തീരുമാനമുണ്ടായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് മിഷന് കീഴിലെ വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്.
റാപ്പിഡ് കിറ്റുകള്‍ക്ക് സൗദി അറേബ്യയിൽ അനുമതിയുണ്ടെങ്കിലും ടെസ്റ്റ് നടത്താനും ഫലം പ്രസിദ്ധീകരിക്കാനും ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി വേണം. ടെസ്റ്റിെൻറ ഫലത്തിൽ കൃത്യത കുറവ് ഉണ്ടെന്നതാണ് റാപ്പിഡ് ടെസ്റ്റിനും അതിെൻറ ഫലമനുസരിച്ചുള്ള ചികിത്സക്കും സൗദി ആരോഗ്യമന്ത്രാലയം അതിനെ പ്രോത്സാഹിപ്പിക്കാത്തതിന് കാരണം. എങ്കിലും കേവലം വിദേശികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാനുമതിക്ക് മാത്രമായി ഈ ടെസ്റ്റ് നടത്തി ഫലം നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.