റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ മൂന്ന് ഇന്ത്യാക്കാർ കൂടി മരിച്ചു. രണ്ട് ദിവസത്തിനിടെയാണ് മൂന്ന് പേർ മ രിച്ചത്. ജിദ്ദയിലും മദീനയിലുമാണ് മരണം. മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്, ഉത്തർപ്രദേശ് സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഇൗ മാസം 17 വരെ സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരമാണ് അധികൃതർ പുറത്തുവിട്ടത്. നിലവിൽ സൗദിയിൽ കോവിഡ് ബാധിച്ചത് 184 ഇന്ത്യാക്കാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.