ജിദ്ദ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം. ച ൈനയിൽ പുതിയ കൊറോണ വൈറസ് പടർന്നുപിടിക്കുകയും മരണം വ്യാപകമാവുകയും ചെയ്ത പശ് ചാത്തലത്തിലാണ് വൈറസിനെ പ്രതിരോധിക്കേണ്ടതിെൻറ പ്രാധാന്യവും അതിനായുള്ള നിർദേ ശങ്ങളും വിവരിച്ചിരിക്കുന്നത്. ജലദോഷം അല്ലെങ്കിൽ ഇൻഫ്ലുവൻസ ലക്ഷണമുള്ള ആളുകളുമായി അടുത്തബന്ധം ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, തുമ്മലും ചുമയുമുണ്ടാവുേമ്പാൾ മറപിടിച്ച് ചെയ്യുക, മൃഗങ്ങളുമായി ഇടെപടുേമ്പാൾ വേണ്ട മുൻകരുതലെടുക്കുക, കോഴിമുട്ടയും ഇറച്ചിയും നന്നായി വേവിച്ചു കഴിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങൾ. അത് ന്യുമോണിയ വരെ ആയി മാറാനിടയുണ്ടെന്നും രോഗ പ്രതിരോധശേഷി കുറവുള്ളവരിലും പ്രായമായവരിലും വിട്ടുമാറാത്ത രോഗമുള്ളവരിലും കടുത്ത പ്രയാസങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ശ്വാസകോശ അണുബാധ ലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ കഴിയുക, മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക, രോഗ ലക്ഷണങ്ങളുള്ള അവസ്ഥയിലെ യാത്രകൾ ഒഴിവാക്കുക, ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുേമ്പാൾ ടിഷ്യുകളുമായി വായയും മൂക്കും മൂടുക, സോപ്പ്, ശുദ്ധീകരണ പദാർഥങ്ങളുപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് മാറ്റി.
ഇവിടെ എല്ലാവിധ ആരോഗ്യ പരിചരണത്തിനും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാഴ്ച വരെ ഐസൊലേഷന്‍ ചെയ്ത ഈ പ്രത്യേക കേന്ദ്രത്തിലായിരിക്കും വിദ്യാര്‍ഥികളെയും വിമാന ജീവനക്കാരെയും പാര്‍പ്പിക്കുക. ഒപ്പം രാജ്യത്തേക്ക് വൈറസ് ബാധ വ്യാപിക്കാതിരിക്കാന്‍ അതീവ മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. രാജ്യത്തെ സ്കൂളുകള്‍ വഴിയും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും രോഗത്തെ കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും മുന്നറിയിപ്പുകളും ബോധവത്കരണവും നടന്നുവരുന്നുണ്ട്. രാജ്യത്തേക്ക് കടക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന പരിശോധനയും നിരീക്ഷണവും നടത്തുന്നുമുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ തുടക്കം മുതല്‍ പ്രത്യേകമായി പാര്‍പ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രധാന ആശുപത്രികളിലെല്ലാം സജ്ജമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.