കോൺസുലാർ സന്ദർശനം: യാമ്പുവിൽ തിരക്ക് വർധിക്കുന്നു; പ്രയാസങ്ങളും

യാമ്പു: പാസ്പോർട്ട് സേവാകേന്ദ്രമായ യാമ്പു ടൗണിലെ ‘വേഗ’ ഓഫീസിൽ സേവനം ഉപയോഗപ്പെടുത്താൻ എത്തിയവരുടെ തിരക്ക് വർധിച്ചു. എല്ലാ മാസവും യാമ്പു സന്ദർശിക്കുന്നതി​​​െൻറ ഭാഗമായി  ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ എത്തിയ വെള്ളിയാഴ്ച സേവന കേന്ദ്രത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എക്സിറ്റ് വിസയിൽ മടങ്ങുന്ന പല കുടുംബങ്ങളും കുട്ടികളുടെ സ്‌കൂൾ ടി.സി അറ്റസ്​റ്റ്​  ചെയ്യാൻ ഇന്നലെ കൂടുതലായി എത്തിയിരുന്നു.
 കോൺസുലേറ്റ് ഉദ്യോഗസ്ഥ​​​െൻറ സന്ദർശന ദിവസം മാത്രം പാസ്പോർട്ട് പുതുക്കൽ അപേക്ഷ സ്വീകരിച്ചാൽ മതിയെന്ന അധികൃതരുടെ പുതിയ നിർദേശവും പ്രവാസികൾക്ക് തിരിച്ചടിയായി.

വർധിച്ച തിരക്കിൽ കുടുസായ ഓഫീസ് വീർപ്പുമുട്ടുകയാണ്​. ഒരു എ.സി മാത്രമുള്ള ഓഫീസിൽ വിസ സർവീസ്, പാസ്പോർട്ട് പുതുക്കൽ എന്നീ ആവശ്യങ്ങൾ മാത്രം നിർവഹിക്കാനുള്ള സൗകര്യമേയുള്ളൂ. വിശാലമായ സൗകര്യമുള്ള മറ്റൊരു ഓഫീസ് വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്. യാമ്പുവിലുള്ള പ്രവാസികൾക്ക്​ പുറമെ ഉംലജ്, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ ഈ ഓഫീസിലെത്താറുണ്ട്. 

Tags:    
News Summary - Consular visiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.