സൗ​ദി​യി​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് കു​തി​ച്ചു​യ​രു​ന്നു

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ പാ​ർ​പ്പി​ട-​വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ച്ചെ​ല​വി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് (ഗ​സ്റ്റാ​റ്റ്) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഏ​പ്രി​ലി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ നി​ർ​മാ​ണ​ച്ചെ​ല​വി​ൽ 2.4 ശ​ത​മാ​ന​വും വാ​ണി​ജ്യ-​വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ൽ 2.7 ശ​ത​മാ​ന​വും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത് രാ​ജ്യ​ത്തെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ അ​തി​വേ​ഗം ഉ​യ​രു​ന്ന​തി​െൻറ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ‘ബി​ൽ​ഡി​ങ് കോ​സ്​​റ്റ്​ ഇ​ൻ​ഡ​ക്സി’​ലു​ണ്ടാ​യ ഈ ​ഉ​യ​ർ​ച്ച രാ​ജ്യ​ത്തെ പൊ​തു​വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തൊ​ട്ടു​മു​മ്പ​ത്തെ മാ​സ​മാ​യ മാ​ർ​ച്ചു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​പ്രി​ലി​ൽ മാ​ത്രം നി​ർ​മാ​ണ​ച്ചെ​ല​വി​ൽ 0.5 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണ് ദൃ​ശ്യ​മാ​യ​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വ​ർ​ധ​ന​വും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വാ​ട​ക ഉ​യ​ർ​ന്ന​തു​മാ​ണ് പ്ര​ധാ​ന​മാ​യും വി​ല​ക്ക​യ​റ്റ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്. പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വാ​ട​ക​യി​ൽ 4.7 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​പ്പോ​ൾ, ഓ​പ​റേ​റ്റ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​ക്കൂ​ലി​യി​ൽ 6.3 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​പു​റ​മേ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ൽ 2.8 ശ​ത​മാ​ന​വും, ഇ​ന്ധ​ന-​ഊ​ർ​ജ്ജ ചെ​ല​വു​ക​ളി​ൽ മൂ​ന്ന്​ ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്; മ​ര​പ്പ​ണി​ക​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് 3.3 ശ​ത​മാ​ന​വും പ്ലാ​സ്​​റ്റി​ക്, ഗ്ലാ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 2.1 ശ​ത​മാ​ന​വും വി​ല വ​ർ​ധി​ച്ചു.

വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ മേ​ഖ​ല​യി​ലും സ​മാ​ന​മാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. ഈ ​രം​ഗ​ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​ക്കൂ​ലി​യി​ൽ 6.7 ശ​ത​മാ​ന​ത്തി​െൻറ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. കൂ​ടാ​തെ, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ലും ഊ​ർ​ജ്ജ ആ​വ​ശ്യ​ങ്ങ​ളി​ലും മൂ​ന്ന്​ ശ​ത​മാ​നം വീ​തം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​രും മാ​സ​ങ്ങ​ളി​ലും നി​ർ​മാ​ണ​ച്ചെ​ല​വി​ലെ ഈ ​കു​തി​ച്ചു​ചാ​ട്ടം തു​ട​രു​ക​യാ​ണെ​ങ്കി​ൽ, അ​ത് രാ​ജ്യ​ത്തെ റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​വ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags:    
News Summary - Construction costs soaring in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.