റിയാദ്: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇതര രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന സ്വദേശി യാത്രക്കാരുടെ പാസ്പോർട്ടുകളിൽ എക്സിറ്റ് കൂടാതെ ‘സൗദി അറേബ്യ ബഹിരാകാശത്തേക്ക്’ അനുസ്മരണ മുദ്രകൂടി പതിക്കും. സൗദി സ്പേസ് കമീഷനുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വഴി ആഭ്യന്തര മന്ത്രാലയം ഇതിനുള്ള പുതിയ സീൽ പുറത്തിറക്കി.
ആദ്യഘട്ടത്തിൽ ജിദ്ദ, റിയാദ്, ദമ്മാം അന്തർദേശീയ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടിലാണ് പുതിയ മുദ്ര പതിപ്പിക്കുക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും നടത്തിയ വിജയകരമായ യാത്രയെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതിനാണ് സ്വദേശി പാസ്പോർട്ടുകളിൽ ഈ സീൽ പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.