യാംബു മലയാളി അസോസിയേഷൻ, സമ മെഡിക്കൽ കമ്പനി സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ
യാംബു: യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ), സമ മെഡിക്കൽ കമ്പനി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. വ്യവസായ നഗരിയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്കും മറ്റും ക്യാമ്പ് ഏറെ ഉപകരിച്ചു. വിവിധ മെഡിക്കൽ പരിശോധനകളും വിവിധ ഡോക്ടർമാരുടെ പരിശോധനയും യാംബുവിലെ വിവിധ മേഖലയിൽനിന്നുള്ള ധാരാളം പേർ ഉപയോഗപ്പെടുത്തി. വൈ.എം.എ നേതാക്കളായ സലിം വേങ്ങര, സിദ്ദീഖുൽ അക്ബർ, അബ്ദുൽ കരീം പുഴക്കാട്ടിരി, അജോ ജോർജ്, അസ്കർ വണ്ടൂർ, ശൗക്കത്ത്, സമ മെഡിക്കൽ കമ്പനി ഓപറേഷൻ മാനേജർ സുഹൈബ് നായക്കൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമ മെഡിക്കൽ കമ്പനിയിലെ ഡോക്ടർമാരായ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ഇസ്റ ഇബ്റാഹീം ഫാറൂഖ്, ഇ.എൻ.ടി വിഭാഗത്തിലെ ഡോ. സോബി എൽ. ഹനഫി എന്നിവരുടെ സേവനം ക്യാമ്പിനെത്തിയവർ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.