റിയാദ്: ഒന്നാം വാർഷികത്തിലേക്ക് കടക്കുന്ന റിയാദിലെ കൊളംബസ് കിച്ചൻ ഉപഭോക്താക്കൾക്കായി ബലിപെരുന്നാളിനോടനുബന്ധിച്ച് ബിഗ് ഓഫറുമായി രംഗത്ത്. വെള്ളിയാഴ്ച മുതൽ 20 ദിവസത്തോളം നീണ്ടുനിൽക്കുന്ന ബിഗ് ഓഫറിൽ 25 മുതൽ 75 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ലോക നിലവാരമുള്ള കത്തികളാണ് പെരുന്നാളിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങളിൽ ഏറ്റവും ആകർഷണീയമായതെന്ന് മാനേജ്മെന്റ് അറിയിച്ചു. ബലിമൃഗങ്ങൾ അറുക്കുന്നതിന് വേണ്ടിയുള്ള കത്തി, വീടുകളിൽ ഉപയോഗിക്കുന്ന കത്തികളുടെ ഒരു മേളയാണ് ഈ ഓഫറിലെ പ്രത്യേകത.
വിവിധ രാജ്യങ്ങളിൽനിന്ന് സ്പെഷലായി ഇറക്കിയ മറ്റു വിവിധയിനം കത്തികൾ എന്നിവയുടെ കലക്ഷൻസ് തന്നെ ഒരുക്കിയിട്ടുണ്ട്. സൗദിയിൽ ആദ്യമായാണ് കത്തികളുടെ മേള സംഘടിപ്പിക്കുന്നതെന്ന് കൊളംബസ് കിച്ചൻ മാനേജ്മെന്റ് അറിയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കോഫി ഷോപ്പുകൾ, ബൂഫിയ, ബ്രോസ്റ്റഡ് ഷോപ്പുകൾ, ബുച്ചറി തുടങ്ങിയവയിൽ ഉപയോഗിക്കുന്ന എല്ലാ മിഷനറികൾക്കും വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനറി, ക്ലീനിങ്, സെറാമിക് പ്ലേറ്റുകൾ തുടങ്ങിയവയും ഓഫറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 21 വർഷമായി റിയാദിൽ പ്രവർത്തിച്ചുവരുന്ന മീസാൻ അൽ റാബിയ ട്രേഡിങ് കമ്പനിയുടെ ഉപസ്ഥാപനമാണ് കൊളംബസ് കിച്ചൻ.
കിച്ചൻ ഐറ്റംസ്, കാറ്ററിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ബേക്കിങ് ആൻഡ് കോഫിഷോപ് ഉപകരണങ്ങൾ തുടങ്ങി സൗദിയിലെ ഏറ്റവും വലുതും പ്രശസ്തവുമായ വ്യാപാര കമ്പനി മികച്ച സേവന വിതരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനമാണെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരവും സേവനവും വിശ്വസ്തതയുമാണ് കൊളംബസ് കിച്ചണിന്റെ പ്രത്യേകതയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.