എ​ച്ച്.​വി.​സി വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള കോ​ട്ട് വി​ത​ര​ണോ​ദ്‌​ഘാ​ട​നം ഐ.​സി.​എ​ഫ് മ​ക്ക പ്ര​സി​ഡ​ൻ​റ് ഷാ​ഫി ബാ​ഖ​വി നി​ർ​വ​ഹി​ക്കു​ന്നു

മ​ക്ക​യി​ലെ ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ​ക്ക് കോ​ട്ട് വി​ത​ര​ണം ചെ​യ്തു

മ​ക്ക: ഈ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യാ​ൻ മ​ക്ക​യി​ൽ ക​ർ​മ​സ​ജ്ജ​രാ​യ മു​ന്നൂ​റോ​ളം എ​ച്ച്.​വി. സി ​വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള കോ​ട്ട് വി​ത​ര​ണോ​ദ്‌​ഘാ​ട​നം ഐ. ​സി.​എ​ഫ് മ​ക്ക പ്ര​സി​ഡ​ൻ​റ് ഷാ​ഫി ബാ​ഖ​വി നി​ർ​വ​ഹി​ച്ചു. വി​വി​ധ സെ​ക്ട​ർ ക്യാ​പ്റ്റ​ന്മാ​രാ​യ ഇ​ഹ്‌​സാ​ൻ (ഹ​റം ),അ​ബൂ​ബ​ക്ക​ർ മ​ണ്ണാ​ർ​ക്കാ​ട് (കാ​ക്കി​യ), മു​ഷ്താ​ഖ് (ജ​ബ​ലു​ന്നൂ​ർ), അ​ൻ​സാ​ർ (ജ​മൂം), മൊ​യ്തീ​ൻ (അ​സീ​സി​യ്യ), റി​യാ​സ് (ഷാ​റാ​യ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ക്കു​ക.

ടി.​എ​സ്. ബ​ദ​റു​ദ്ദീ​ൻ ത​ങ്ങ​ൾ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​ശു​ദ്ധ ഹ​റ​മി​ന്റെ പ​രി​സ​രം, മി​ന അ​റ​ഫ, അ​സീ​സി​യ്യ, ജ​ർ​വ​ൽ തു​ട​ങ്ങി​യ ഏ​രി​യ​ക​ളി​ൽ വി​വി​ധ ഷി​ഫ്‌​റ്റു​ക​ളി​ലാ​യാ​ണ് വ​ള​ന്റി​യ​ർ​മാ​ർ സേ​വ​നം ചെ​യ്യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി ഹാ​ജി​മാ​രെ​ത്തു​ന്ന ഇ​ത്ത​വ​ണ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തോ​ടെ​യാ​യി​രി​ക്കും വ​ള​ന്റി​യ​ർ​മാ​രെ ഓ​രോ ഭാ​ഗ​ത്തേ​ക്കും നി​ർ​ണ​യി​ക്കു​ക. വി​വി​ധ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്രാ​വീ​ണ്യ​മു​ള്ള​വ​രു​മാ​യ എ​ച്ച് .വി. ​സി വ​ള​ന്റി​യ​ർ​മാ​ർ തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തു​ന്ന​തോ​ടെ സേ​വ​ന​രം​ഗ​ത്തി​റ​ങ്ങും.

Tags:    
News Summary - Coats distributed to RSC volunteers in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.