ക​അ്​​ബ​യു​ടെ മേ​ൽ​ക്കൂ​ര ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ജി​ദ്ദ: ക​അ്​​ബ​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ര​ത്യേ​ക വി​ദ​ഗ്​​ധ സം​ഘ​മാ​ണ്​ സ​മ​യ​ബ​ന്ധി​ത​മാ​യി പ​തി​വ്​ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ലെ സാ​േ​ങ്ക​തി​ക സേ​വ​ന വി​ഭാ​ഗ​ത്തി​നു​ കീ​ഴി​ലെ ശു​ചീ​ക​ര​ണ, കാ​ർ​പ​റ്റ്​ കാ​ര്യ ഒാ​ഫി​സാ​ണ്​ ക​അ്​​ബ​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച​തെ​ന്ന്​ സാ​േ​ങ്ക​തി​ക, സേ​വ​ന വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ബി​ൻ മു​സ്​​ലി​ഹ്​ അ​ൽ​ജാ​ബി​രി വ്യ​ക്ത​മാ​ക്കി.

ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്​ പ​രി​ശീ​ല​നം നേ​ടി​യ സ്വ​ദേ​ശി സം​ഘ​മാ​ണ്. ക​അ്​​ബ​യു​ടെ മു​ക​ളി​ലെ പൊ​ടി​പ​ട​ല​ങ്ങ​ളെ​ല്ലാം നീ​ക്കം​ചെ​യ്​​തു. ഉ​പ​രി​ത​ല​വും ചു​വ​രും തു​ട​ച്ചു വൃ​ത്തി​യാ​ക്കാ​ൻ 40 മി​നി​റ്റു​ക​ളെ​ടു​ത്തു. ഇ​തി​നാ​യി നൂ​ത​ന​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്നും സാ​േ​ങ്ക​തി​ക, സേ​വ​ന വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.