?????? ???????????????? ???? ???? ?????????? ????? ???? ????????? ??? ????? ???????????????

ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖലയിൽ സിവിൽ ഡിഫൻസ്​ കേന്ദ്രം ഒരുക്കാൻ ​ഡെപ്യൂട്ടി ഗവർണറുടെ നിർദേശം

ജിദ്ദ: ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖലയിൽ സിവിൽ ഡിഫൻസ്​ കേന്ദ്രം ഒരുക്കാൻ മക്ക ​ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ നിർദേശം നൽകി. ബലദിലെ ഹിസ്​റ്റോറിക്കൽ മേഖല സന്ദർശനത്തിനിടയിലാണ്​ ഡെപ്യൂട്ടി ഗവർണറുടെ  നിർദേശം ​. അഗ്​നിബാധ പോലുള്ള അപകടമുണ്ടാകു​േമ്പാൾ അടിയന്തിര നടപടി സ്വീകരിച്ച്​  പൈതൃക വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കുന്ന​തിനാണിത്​. 300 വർഷത്തിലധികം പഴക്കമുള്ള മസ്​ജിദു മിഅ്​മാറിൽ നിന്നാണ്​ സന്ദർശനത്തിന്​ തുടക്കമിട്ടത്​. ജിദ്ദ മുനിസിപ്പാലിറ്റി  പള്ളി സംരക്ഷിക്കുന്നതിനായി നടത്തിയ കാര്യങ്ങൾ അദ്ദേഹം നേരിൽ കണ്ടു. 
ബൈത്ത്​ നസീഫിൽ  പുരാതന കെട്ടിട ഉടമകളെ കാണുകയും ചരിത്ര മേഖലയെ സംരക്ഷിക്കുന്നതിന്​ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും ചെയ്​തു. രാജ്യത്തി​​െൻറ ചരിത്രത്തിനും അതുമായി ബന്ധപ്പെട്ടവ സംരക്ഷിക്കുന്നതിനും​ ഭരണാധികാരികൾ വലിയ പ്രാധാന്യം നൽകു​ന്നുണ്ടെന്ന്​  ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.  പുരാതന പള്ളിയായ മസ്​ജിദ്​ ശാഫിയും സന്ദർശിച്ചു.  യുനസ്​കോ പൈതൃക പട്ടികയിൽ ഇടം നേടിയ ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖലയുടെ പല ഭാഗങ്ങളും  ഡെപ്യൂട്ടി ഗവർണർ ചുറ്റിക്കണ്ടു.
Tags:    
News Summary - civil defense centre in Jeddah historical field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.