റിയാദ്: സല്‍മാന്‍ രാജാവിെൻറ റഷ്യന്‍ സന്ദര്‍ശനം മേഖലയിലെ പ്രശ്നപരിഹാരത്തിന് സഹായകമാവുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള രാജാവിെൻറ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചത്. സൗദി വിഷന്‍ 2030 പദ്ധതിക്ക് ഉപകരിക്കുന്ന നിരവധി കരാറുകള്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കാനായതും പര്യടനത്തിെൻറ നേട്ടമാണ്. തതാറിസ്ഥാന്‍, അങ്കോഷ്യ, ചെച്നിയ, ബശ്കീരിയ തുടങ്ങിയ റിപ്പബ്ലിക്ക് മേധാവികളുമായി രാജാവ് നടത്തിയ കൂടിക്കാഴ്ചയും മന്ത്രിസഭ വിലയിരുത്തി.
സുഡാന് മേല്‍ അമേരിക്കയുടെ ഉപരോധം കുറക്കാന്‍ സൗദി നടത്തിയ ഇടപെടല്‍ വിജയം കണ്ടതിലും മന്ത്രിസഭ ആശ്വാസം രേഖപ്പെടുത്തി. സുഡാന്‍ പ്രസിഡൻറ് ഉമര്‍ അല്‍ബഷീര്‍ രാജാവിനെ നേരില്‍ വിളിച്ച് നന്ദി അറിയിച്ചിട്ടുണ്ട്. ശാസ്ത്ര, സാങ്കേതിക രംഗത്ത് മലേഷ്യയുമായും ഊർജ, വ്യവസായ, സാമ്പത്തിക മേഖലയില്‍ ജര്‍മനിയുമായും സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബംഗ്ലാദേശുമായി വിദേശകാര്യ മേഖലയില്‍ സഹകരണം ശക്തമാക്കും. ഇരട്ട നികുതിയും നികുതി വെട്ടിപ്പും തടയാന്‍ സ്ളോവാക്യയുമായി കരാര്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഴിമതി നിര്‍മാർജനത്തിന് ഇന്തോനേഷ്യയുമായി സഹകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.